മീനങ്ങാടി:സെന്റ്പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി
കത്തീഡ്രലിന്റെ ശിലാസ്ഥാപനത്തിന്റേയും മോര് പത്രോസ്,പൗലോസ് ശ്ലീഹരു
ടേയും, വി.ഗീവര്‍ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാളിന് വികാരി ജോര്‍ജ് മനയത്ത് കോറെപ്പിസ്കോപ്പ കൊടി ഉയര്‍ത്തി. പെരുന്നാളിനോടനുബന്ധിച്ചു നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് ഉദ്ഘാടനം ചെയ്തു. ഫാ.മിഖായേല്‍ ജേക്കബ്, ഫാ.വിപിന്‍ കുരുമോളത്ത്, ഫാ.അതുല്‍ കുമ്പളംപുഴയില്‍, ഫാ.ജേക്കബ് മീഖായേല്‍ പുല്ല്യാട്ടേല്‍, ഫാ.അജു ചാക്കോ അരത്തമാമൂട്ടില്‍ ട്രസ്റ്റി വില്‍സണ്‍ തത്തോത്ത്, ജോ.ട്രസ്റ്റി ഏലിയാസ് ഞണ്ടുകുളത്തില്‍, സെക്രട്ടറി ബിനുയാക്കോബ് മണിയിരിക്കല്‍ പ്രസംഗിച്ചു. 2ന് 7 മണിക്ക് പ്രഭാതപ്രാര്‍ത്ഥന , 8 മണിക്ക് വിശുദ്ധ മൂന്നുമ്മോല് കുര്‍ബ്ബാന, പത്ത് മണിക്ക് ആദരിക്കലും യുവജന സംഗമവും, ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് കത്തീഡ്രല്‍ പെരുന്നാളിന് വികാരി ജോര്‍ജ് മനയത്ത് കോറെപ്പിസ്കോപ്പ കൊടി ഉയര്‍ത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: