തലയോലപ്പറമ്പ്: കാല്‍നടയാത്രക്കാരായ സ്ത്രീകളെയും വിദ്യാര്‍ത്ഥിനികളെയും ബൈക്കിലെത്തി ആക്രമിക്കാനും മാല പൊട്ടിക്കാനും ശ്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ വെട്ടിക്കാട്ടുമുക്കിലും പരിസര പ്രദേശങ്ങളിലുമുള്ള അഞ്ചുപേര്‍ ക്കാണ് ബൈക്കിലെത്തിയ ആളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആരുടെയും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. വടകര ഗിരിസിനായ് വെട്ടിക്കാട്ടുമുക്ക് റോഡിലാണ് സംഭവം.
ആള്‍സഞ്ചാരം തീരെകുറഞ്ഞ റോഡാണിത്. ആക്രമണത്തിനിടെ നിലത്തും മറ്റും വീണാണ് പലര്‍ക്കും പരിക്കേറ്റത്. ചുവന്ന കളറിലുള്ള ബൈക്കില്‍ ഹെല്‍മറ്റും കോട്ടും ധരിച്ചെത്തുന്ന ഒരാളാണ് ആക്രമണം നടത്തുന്നത്.
ആക്രമണത്തിനിര യാകുന്നവര്‍ ബഹളംവെക്കുന്നതോടെ അക്രമി അമിത വേഗത്തില്‍ ബൈക്കോടിച്ച് പോവുകയാണെന്നും പരിക്കേറ്റവര്‍ പറഞ്ഞു. പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. ആക്രമണം തുടര്‍ച്ചയായതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.
പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇറുമ്പയം തണ്ണിപ്പള്ളി റോഡില്‍ പകല്‍ സമയത്ത്ഇറുമ്പയം സ്വദേശികളായ രണ്ട് വീട്ടമ്മമാരുടെ സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ബൈക്കില്‍ എത്തിയ ആള്‍ ശ്രമിച്ചിരുന്നു. വീട്ടമ്മമാരുടെ ചെറുത്തു നില്‍പ്പുമൂലം അക്രമകാരിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















