കോട്ടയം: ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരബലിദാനികളുടെ സമരണകള്‍ തേടി യുവമോര്‍ച്ച കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി യാത്ര നടത്തി.
അഞ്ച് ബലിദാനികളുടേയും വീട്ടില്‍ എത്തി ബന്ധുജനങ്ങളോടും, പാര്‍ട്ടി പ്രവര്‍ത്തകരോടും ഒപ്പം അവരുടെ ഛായ ചിത്രത്തിലും, സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. ധീര ബലിദാനികളായ ചങ്ങനാശ്ശേരി ബിംബി, പായിപ്പാട് മധു ലാല്‍, കോത്തല ശിവരാമന്‍ നായര്‍,പൊന്‍കുന്നം ശ്രീധരന്‍ നായര്‍, വൈക്കം കൗസല്യ, എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്.ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി കെ പി സുരേഷ്,സെക്രട്ടറി കെ.പി ഭുവനേശ്, കെ ജി കണ്ണന്‍,ധീരസിംഹന്‍, പി കെ ശിവരാമന്‍ നായര്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, ശരത്ത്,സ്റ്റെഫി,മനോജ് കുമാര്‍,മഞ്ജീഷ്, വിഷ്ണു,പ്രശാന്ത്, ആര്യ,വിഷ്ണു,ശ്യാം,അഖില,എന്നിവര്‍ വിവിധ മണ്ഡലങ്ങളില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















