ബത്തേരി: ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിലെ 2018-2020 വര്‍ഷത്തേക്കുള്ള സീനിയോറിറ്റിലിസ്റ്റ് പ്രസിദ്ധീകരിച്ചു. പാര്‍ട്ട്ടൈം സ്വീപ്പര്‍ ലിസ്റ്റില്‍ 1991 ഡിസംബര്‍ 31 വരെയും മെട്രിക് ലിസ്റ്റില്‍ 1995 ഡിസംബര്‍ 31 വരെയും ഐടിഐ ഡിപ്ലോമ 2017 ഒക്ടോബര്‍ 31വരെയും സീനിയോറിറ്റി ഉള്ള ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പരാതികള്‍ ഡിസംബര്‍ 12നകം നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം.
കല്‍പ്പറ്റ: 2018-2020 വര്‍ഷത്തേക്ക് അറിയിച്ചുവരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധ തസ്തികയിലേക്കുളള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് കാര്‍ഡും അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ലിസ്റ്റുകള്‍ പരിശോധിക്കാം. പരാതികള്‍ ഡിസംബര്‍ 12നകം നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: