ചെറുപുഴ: സിപിഎമ്മിനും പോഷക സംഘടനകള്‍ക്കും ആവശ്യാനുസരണം പരിപാടികള്‍ നടത്താന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പധികൃതര്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ അസഹിഷ്ണുത കാണിക്കുന്നു. സിപിഎമ്മിനും മറ്റ് പാര്‍ട്ടികള്‍ക്കും അപേക്ഷ നല്‍കാതെ തന്നെ പലപ്പോഴും വിദ്യായലയങ്ങള്‍ അനുവദിക്കുന്ന അധികൃതര്‍ മുന്‍കൂട്ടി അപേക്ഷ നല്‍കിയിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഏകദിന ശിബിരം നടത്താന്‍ സ്‌കൂള്‍ അനുവദിക്കാത്തത് സിപിഎം പിന്തുടരുന്ന അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഇത്തരം നടപടികളില്‍ നിന്നും പിന്‍മാറി ജനാധിപത്യപരമായി രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സംഘടനകള്‍ക്കും അനുവാദം നല്‍കാന്‍ പ്രാപ്പോയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍ തയ്യാറാകണമെന്നും ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 3ന് പ്രാപ്പോയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനിരുന്ന ആര്‍എസ്എസ് ചെറുപുഴ താലൂക്ക് ഏകദിന ശിബിരം അനുവാദം പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രാപ്പോയില്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുമെന്ന് താലൂക്ക് കാര്യവാഹ് അറിയിച്ചു.
















