കല്‍പ്പറ്റ: മാനന്തവാടി കൃഷി അസി.ഡയറക്ടര്‍ ഓഫീസിമായി ബന്ധപ്പെട്ട അഴിമതിയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എന്‍ജിഒ സംഘ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നടങ്കം കളങ്കം വരുത്തുകയും ചെയ്ത മാനന്തവാടി കൃഷി അസി. ഡയറക്ടര്‍ ഓഫീസിലെ അഴിമതിയെക്കുറിച്ച് സമഗ്രന്വേഷണം നടത്തി കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം. സര്ക്കാര്വകുപ്പുകളിലുണ്ടാകുന്ന അനധികൃത ഇടപെടലുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ മാത്രമെ ഇത്തരം അഴിമതികള്‍ താടയാന്‍ കഴിയു. ഭരണാനുകൂല സംഘടനകളുടെ ജാഗ്രത കുറവ് ഈ കാര്യത്തിലുണ്ടായതായും യോഗം കുറ്റപ്പെടുത്തി.
ജില്ലാപ്രസിഡന്റ് കെ.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി.സുകുമാരന്‍, എം.കെ.പ്രസാദ്, കെ.മോഹനന്, എന്‍.കെ.ജയപ്രകാശ്, സുരേഷ്ബാബു.സി, വി ജയേഷ്, പി.എം.മുരളീധരന്, വി.ഭാസ്ക്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: