കണ്ണൂര്‍: കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ ഗവണ്‍മെന്റ്/ പ്രൈവറ്റ് ഐടിഐകളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സ്‌പെക്ട്രം-2 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയിലെ മേളയുടെ ഉദ്ഘാടനം 11 ന് രാവിലെ 10 മണിക്ക് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും.
ഗവണ്‍മെന്റ്/ പ്രൈവറ്റ് ഐടിഐകളില്‍ നിന്നും വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയിലൂടെ ജോലി ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എന്‍സിവിടി, എസ്‌സിവിടി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ എം.എ .ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, കെ.പ്രസന്ന, കെ.വി.കുഞ്ഞിരാമന്‍, എം.വി.വത്സന്‍ എന്നിവര്‍ പങ്കെടുത്തു.
















