കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരിയില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതൃത്വം സംഘര്‍ഷമുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം തിരിച്ചറിയണമെന്ന് ബിജെപി അഴീക്കോട് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മദ്യവും മയക്കുമരുന്നും നല്‍കി യുവതലമുറകളെ വഴിതെറ്റിക്കുന്ന ഇടച്ചേരിയിലെ സ്ഥിരം ക്രിമിനലും ബാങ്കിന്റെ ഡെയ്‌ലി കലക്ഷന്‍ ഇടപാടില്‍ സാമ്പത്തിക തിരിമറി നടത്തിയ ആളുമായ അനൂപ് ബാലന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗുണ്ടായിസത്തെ ഇടച്ചേരിയിലെ ജനങ്ങള്‍ പൂര്‍ണ്ണമായും എതിര്‍ത്തുവരികയാണ്. ഇതില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഇയാള്‍ സ്വന്തം അനുയായികളെ കൊണ്ട് സ്വന്തം വീടിന്റെ ചില്ല് എറിഞ്ഞ് തകര്‍ക്കുകയും അത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇത് വിലപ്പോവില്ലെന്നും ഇക്കാര്യത്തില്‍ പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും വിനോദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
















