മാഹി: മാഹി മേഖലയിലെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ മിനിമം വേതനം 12,121 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശ പ്രകാരമാണ് വര്‍ദ്ധനവ് വരുത്തിയത്. ലേബര്‍ ഓഫീസര്‍ കെ.മനോജ് കുമാറിന്റെ സാനിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തില്‍ വരുന്നതിനാല്‍ ആനുകൂല്യം മൂന്നു ഗഡുക്കളായി
ഒരു വര്‍ഷം പൂര്‍ത്തിയായ ജീവനക്കാര്‍ക്കാണ് വേതന വര്‍ദ്ധനവ് ആദ്യം നടപ്പാക്കുക. നിലവില്‍ മിനിമം വേതനത്തില്‍ കുടുതല്‍ തുക ലഭിക്കുന്ന മറ്റു ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് ജനവരി രണ്ടാം വാരത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. എട്ടു മണിക്കൂര്‍ ജോലിക്ക് 400 രൂപ കണക്കാക്കിയാണ് ശമ്പള വര്‍ദ്ധന നിജപ്പെടുത്തിയത്. മാഹി മേഖലയിലെ 14 പമ്പുകളിലായി മുന്നൂറില്‍പരം ജീവനക്കാരാണുള്ളത്.
പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.എന്‍.ഗണേശന്‍, സെക്രട്ടറി സുജിത്ത്, ധനീഷ് എന്നിവരും, യൂണിയന്‍ നേതാക്കളായ കെ.പി. ജ്യോതിര്‍മനോജ് (ബിഎംഎസ്), ടി.സുരേന്ദ്രന്‍, പി.പ്രകാശന്‍ (സിഐടിയു), കെ.മോഹനന്‍ (ഐഎന്‍ടിയുസി) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















