കുമളി/ കട്ടപ്പന: കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഉണ്ടായ ഓഖി ചുഴലികൊടുങ്കാറ്റില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലാണ് നാശനഷ്ടം കൂടുതല്‍. ഇന്നലെ പുലര്‍ച്ചെയോടെയാണ് കാറ്റോടുകൂടി മഴയെത്തുന്നത്. ഹൈറേഞ്ച് ഇരുട്ടില്‍. നിരവധി ഇടങ്ങളില്‍ പോസ്റ്റുകളൊടിഞ്ഞു. 300 ഓളം ഇടങ്ങളില്‍ മരം കടപുഴകി വീണിട്ടുണ്ട്. ഇരട്ടയാറില്‍ മാത്രം 100 ഇടത്ത് മരങ്ങള്‍ വീണിട്ടുണ്ട്. പാവല്‍, പയര്‍ കൃഷിയ്‌ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി.
കുമളി, അണക്കര സീക്കേഷന്‍ ഓഫീസുകളുടെ കീഴില്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികളി
ലേക്ക് വന്‍ മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായി. ഏലത്തോട്ടം മേഖലയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കൃഷി നാശവും ഉണ്ടായി. അപകട സാധ്യത മുന്നില്‍കണ്ട് ജോലികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. കുമളി ടൗണില്‍ വെള്ളം കയറി. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും ഗതാഗത തടസം നേരിട്ടു.
രാജകുമാരി കുരുവിളസിറ്റിയില്‍ മരം വീണ് വിധവയുടെ വീട് ഭാഗീകമായി തകര്‍ന്നു. രാവിലെ എഴുമണിയോട് കൂടി വീശിയ ശക്തമായ കാറ്റില്‍ വീടിന് പിറക് വശത്ത് നിന്നിരുന്ന പ്ലാവ് കടപുഴകി വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. ഇഴാചേരി സാലി ബേബിയുടെ വീടാണ് തകര്‍ന്നത്. വീടിന്റെ ഷീറ്റുകള്‍ തകരുകയും ഭിത്തിക്ക് വിള്ളല്‍ ഉണ്ടാവുകയും ചെയ്തു. സാലിയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേയ്‌ക്ക് വൈദ്യുതത
ിലൈന്‍ പൊട്ടിവീണു, യാത്രക്കാരന് പരിക്കില്ല.
ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്നലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
















