മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വിവേകാനന്ദ ട്രാവല്‍സിന്റെ ബസ് തടയുകയും ബസ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന് പരാതി. 26ന് വൈകിട്ട് മലപ്പുറം വാറങ്കോട് വെച്ചായിരുന്നു സംഭവം.
ശബരിമലക്ക് പുറപ്പെടാനൊരുങ്ങി നിന്നിരുന്ന ബസ് അഞ്ചംഗസംഘം തടയുകയായിരുന്നു. ട്രാവല്‍സ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസിനെയും പ്രതികള്‍ കയ്യേറ്റം ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം അനുവദിച്ചു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും പോലീസുകാരെ കയ്യേറ്റം വരെ ചെയ്തിട്ടും ഇവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. രാഷ്ട്രീയ ഇടപെടലുകളാണ് ഇതിന് പിന്നിലെന്ന് അയ്യപ്പഭക്തര്‍ ആരോപിക്കുന്നു.
വിവേകാനന്ദ ട്രാവല്‍സ് കഴിഞ്ഞ 40 വര്‍ഷമായി ശബരിമല സര്‍വീസ് നടത്തിവരുന്നു. സ്വന്തം വാഹനങ്ങള്‍ക്ക് പുറമെ മറ്റ് ടൂറിസ്റ്റ് ബസുകളും വാടകക്കെടുത്താണ് സര്‍വീസ് നടത്താറുള്ളത്. ഇത്തവണ മലപ്പുറം ജില്ലയിലെ ടൂറിസ്റ്റ് ബസുകള്‍ വലിയ വാടക ആവശ്യപ്പെട്ടതിനാല്‍ അന്യജില്ലയില്‍ നിന്ന് ബസുകള്‍ വാടകക്കെടുത്തിരുന്നു. ഇതാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് വിവേകാനന്ദ ട്രാവല്‍സ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: