കൊട്ടാരക്കര: ശബരിമല ഇടാത്തവളമായ കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ സേവാഭാരതി, ഡോ. എന്‍.എന്‍. മുരളീസ് മെഡിക്കല്‍ സെന്ററിന്റെയും നേതൃത്വത്തില്‍ അയ്യപ്പന്മാര്‍ക്കു വേണ്ടി ആരോഗ്യ പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചു. ക്യാമ്പ് കൊട്ടാരക്കര ഡിവൈഎസ്പി ജേക്കബ് ജെറോം ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എന്‍. മുരളി അധ്യക്ഷനായിരുന്നു. കൊട്ടാരക്കര സേവാഭാരതി സെക്രട്ടറി എന്‍. സജികുമാര്‍, ജോ.സെക്രട്ടറി ഡോ.കൃഷ്ണനുണ്ണി, സംഗീത അനില്‍, സബിത, കെ.ജി. അനില്‍കുമാര്‍, കെ.ആര്‍. വിനീഷ്,സുജിത്, ക്ഷേത്ര ഉപദേശസമിതി അംഗങ്ങളായ അനില്‍കുമാര്‍, കൃഷ്ണകുമാര്‍, മനോഹരന്‍, മുകളുവിള അനില്‍കുമാര്‍, വിവേക് ഉജ്വല്‍ഭാരതി എന്നിവര്‍ സന്നിഹിതരായിരുന്നു
















