പുനലൂര്‍: ഇടമണ്‍ സ്റ്റേഷന് സമീപം ബ്രോഡ് ഗേജില്‍ പാതയുടെ നിര്‍മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാളത്തിലെ 50 മീറ്ററോളം വരുന്ന ഭാഗത്തെ തകരാര്‍ ആണ് പരിഹരിക്കുന്നത്. ഇന്നെലെ ജെസിബിയുടെ സഹായത്തോടെ നൂറിലധികം വരുന്ന തൊഴിലാളികളാണ് പണിയെടുക്കുന്നത്.
കൊല്ലം സെക്ഷനിലെ മുപ്പതിലധികം വരുന്ന സ്ത്രീ തൊഴിലാളികളും അറുപതില്‍പരം പുരുഷ തൊഴിലാളികളുമാണുള്ളത്. നിലവിലുള്ള ട്രാക്കിലെ അലൈന്‍മെന്റ് ഒരടിയോളം ജെസിബിയുടെ സഹായത്താല്‍ മാറ്റി സ്ഥാപിച്ചു. വെല്‍ഡിംഗ് ജോലികള്‍ കൂടി നടത്തിയാല്‍ നിര്‍മാണം പൂര്‍ത്തിയാകും.
ഒരാഴ്ചക്കുള്ളില്‍ സര്‍വീസ് പുന:രാരംഭിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധുര അസി.ഡിവിഷന്‍ എന്‍ഞ്ചിനീയര്‍ അരുള്‍, സെക്ഷന്‍ എന്‍ഞ്ചിനീയര്‍ സുബ്രമണ്യന്‍ സബ് ഡിവിഷന്‍ എന്‍ഞ്ചിനീയര്‍ കെ.ജി. വത്സലന്‍, നെല്‍സണ്‍ എന്നിവരാണ് നിര്‍മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പണികള്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍ത്തിവച്ച പുനലൂര്‍-ഇടമണ്‍സര്‍വീസ് പുനരാരംഭിക്കും. നിലവില്‍ ഈ ഭാഗത്തെ മെറ്റല്‍ പാക്കിംഗ് ജെസിബി ഉപയോഗിച്ച് മാറ്റുന്ന ജോലികള്‍ ശ്രമകരമാണ്. ഇതിനാലാണ് തൊഴിലാളികള്‍ കൂടുതല്‍ ആയി വേണ്ടിവന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.
















