സോചി: ഷാങ്ഹായ് കോഒാപറേഷന്‍ ഒാര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ഉച്ചകോടിയുടെ പ്രിലിമിനറി സെക്ഷനില്‍ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി അന്നേ ദിവസം റഷ്യന്‍ പ്രധാനമന്ത്രി ദിമ്രിതി മെദ് വദേവുമായി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ രണ്ടിന് സുഷമ ഇന്ത്യയിലേക്ക് മടങ്ങും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്നു വരെ റഷ്യയിലെ സോചിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്.
അതേസമയം, ജൂണില്‍ കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ട്. എസ്.സി.ഒ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ റഷ്യയും പാക്കിസ്ഥാനെ ചൈനയുമാണ് പിന്തുണക്കുന്നത്.
















