തൈക്കാട്ടുശ്ശേരി: ഉളവയ്‌പ്പ് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുരുന്നുകള്‍ കൊയ്‌തെടുത്തത് നന്മയുടെ നുറുമേനി നെല്‍കതിരുകള്‍. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ മുറ്റത്തൊരു പാടമൊരുക്കി നെല്ല് വിതച്ച കുട്ടികര്‍ഷകര്‍, തളിരിട്ട ഞാറ്റടികള്‍ പറിച്ച് നടുകയും പിന്നീട് കൊയ്‌ത്തുപാട്ടിന്റെ താളത്തില്‍ അമ്മമാരോടും, അദ്ധ്യാപകരുമോടൊപ്പം കൊയ്‌ത്തുത്സവവും ആഘോഷിച്ചു. സ്‌കൂള്‍ പ്രഥമാദ്ധ്യാപിക പത്മജ ദേവിയ്‌ക്ക് നല്‍കി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിമല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
















