ചേര്‍ത്തല: പാഴ്‌വസ്തുക്കൡ നിന്ന് കരകൗശലവസ്തുക്കള്‍. ശാസ്ത്രമേളയില്‍ താരമായി ആരതി. നഗരസഭ 10-ാം വാര്‍ഡില്‍ ഇല്ലത്തുവെളി സന്തോഷ്‌കുമാര്‍, സതി ദമ്പതികളുടെ മകളായ ആരതികൃഷ്ണയാണ് കോഴിക്കോട് നടന്ന സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ പ്രൊഡക്ട് യൂസിങ് വേസ്റ്റ് മെറ്റീരിയല്‍ വിഭാഗത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് ഫോട്ടോ ഫ്രെയിമുകളും ബാഗുകളും ഫ്‌ളവര്‍വേസുകളുമൊക്കെ നിര്‍മിച്ചാണ് കൊച്ചുമിടുക്കി ഒന്നാമതെത്തിയത്. ആരുടെയും ശിക്ഷണമില്ലാതെ സ്വന്തമായാണ് ആരതി വിദ്യ സ്വായത്തമാക്കിയത്. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ആരതി കാളികുളം അമ്പാടി ബാലഗോകുലത്തിന്റെ മുന്‍ ഭഗിനിപ്രമുഖ് ആണ്.
















