തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരെ അവഗണിക്കുകയാണെന്ന് കെഎസ്റ്റി പെന്‍ഷനേഴ്‌സ് സംഘ്. ഡിസംബര്‍ മാസത്തോടെ പെന്‍ഷന്‍ അഞ്ചുമാസം കുടിശികയാവുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ മൗനവ്രതത്തിലാണ്. ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ നടക്കുന്ന സമരം മുപ്പത്തിയഞ്ചുദിവസം പിന്നിടുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സംഘ് പ്രസിഡന്റ് കെ. ഗോപിനാഥന്‍നായര്‍ പറഞ്ഞു. അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും വയോജനങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















