തിരുവനന്തപുരം: അനധികൃതമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ക്വാറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ചികിത്സയിലിരിക്കുന്നവര്‍ക്ക് സൗജന്യചികിത്സയും നല്‍കണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ വിശദീകരണം തേടി. കളക്ടറും മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറും ജനുവരി 3 നകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ ജഡ്ജ് പി. മോഹനദാസ് ആവശ്യപ്പെട്ടു.
മാരായമുട്ടത്തിനു സമീപം ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ 90 ഓളം ക്വാറികള്‍ ലൈസന്‍സില്ലാതെ ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു നല്‍കിയ പരാതിയില്‍ പറഞ്ഞു. അധികൃതര്‍ ഒത്താശ ചെയ്യുന്നത് കൊണ്ടാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കാരണമാണ് പാവപ്പെട്ട തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെടുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മരായമുട്ടത്തെ ക്വാറി ഉടമയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
















