കൊച്ചി: ഹിന്‍ഡാല്‍കോ കമ്പനിയില്‍ നടന്ന ഹിതപരിശോധനയില്‍ ബിഎംഎസിന് ചരിത്ര വിജയം. പതിറ്റാണ്ടുകളായി സിഐടിയുവിനും, ഐഎന്‍ടിയുസിക്കും മേല്‍ക്കോയ്മയുണ്ടായിരുന്ന ഹിന്‍ഡാല്‍കോ എംപ്ലോയിസ് ഓര്ഗനൈസേഷന്(ബിഎംഎസ്) 57 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സിഐടിയു 77 വോട്ട് നേടി ഒന്നാംസ്ഥാനം നേടി. 52 വോട്ട് നേടിയ ഐഎന്‍ടിയുസിയെ പിന്തള്ളിയാണ് ബിഎംഎസിന്റെ വിജയം.
ബിഎംഎസിന്റെ വിജയത്തില്‍ പ്രവര്‍ത്തകര്‍ കമ്പനിയുടെ ഗേറ്റില്‍ മധുരം വിതരണം ചെയ്തു. ഹിന്‍ഡാല്‍കോ എംപ്ലോയിസ് ഓര്ഗനൈസേഷന്(ബിഎംഎസ്) വൈസ് പ്രസിഡന്റ് സി.കെ. സുദര്ശന്, സാജുജോണ്‍, പി.ടി. സജികുമാര്‍, ബി.എ. ബെയ്സില്‍, ഭരത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന് ജനറല്‍ സെക്രട്ടറി മധുകുമാര്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: