കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍ ബലിദാനാദിനാചരണത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ സിപിഎം നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഒത്താശ ചെയുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. പക്ഷപാതപരമായ ഇത്തരം പോലീസ് നടപടി ജില്ലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആരംഭിച്ച ജനരക്ഷയത്രയുടെ വന്‍പിച്ച ജനപങ്കാളിത്തവും യാത്രയുടെ വന്‍വിജയവും സിപിഎം നേതൃത്വത്തെ അങ്കലാപ്പിലക്കിയിരിക്കുകയാണ്. ബിജെപിയിലേക്ക്ഉള്ള സിപിഎം അണികളുടെ വരവും കുറക്കാന്‍ വേണ്ടിയാണ് സിപിഎം ജില്ലയില്‍ അക്രമ പരമ്പര ആസൂത്രണം ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. അധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ ജില്ലയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ നടക്കുവാന്‍ സാധ്യതയുണ്ട് എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
















