തലശ്ശേരി: സംസ്ഥാനത്തെ ഏഴ് രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണത്തിന് സി.ബി.ഐ.യെ ചുമതലപ്പെടുത്തണമെന്നും അപേക്ഷിച്ച് തലശ്ശേരിയിലെ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദ പ്രതിവാദങ്ങള്‍ തുടരവേ നീതിപീഠത്തില്‍ നിന്നുണ്ടായ കടുത്തപരാമര്‍ശത്തെ തുടര്‍ന്ന് പൊടുന്നനെ നടത്തിയ റെയ്ഡില്‍ നാല് പ്രതികള്‍ കുടുങ്ങി. കൊല നടത്തി മുങ്ങിയ നാല് പ്രതികളെയാണ് ഇന്നലെ പോലിസ് പിടികൂടിയത്.മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്ത് തന്നെ സ്വൈരവിരാഹം നടത്തുകയായി രുന്ന സി പി എം ക്രിമനുകളായ വി.കെ. മഹേഷ്, കെ.എം. നിധിന്‍, എം.ബിജു, പി.സുനില്‍കുമാര്‍ എന്നിവരെയാണ് പിണറായിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയത്. പിണറായില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലനാണ്ടിയില്‍ രമിത്ത് വധക്കേസില്‍ ഇതേ വരെ പോലീസിന് പിടി നല്‍കാതെ ഒളിവില്‍ പോയ വരായിരുന്നു ഇവര്‍. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പിണറായി ഭാഗങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ മിന്നല്‍ റെയ്ഡ് നടത്തിയിരുന്നു. സി.പി.എം.പ്രവര്‍ത്തകരായ 15 പേര്‍ പ്രതിസ്ഥാനത്തുള്ള രമിത്ത് വധ കേസില്‍ ഒന്‍പത് പ്രതികള്‍ മാത്രമാണ് നേരത്തെ അറസ്റ്റിലായിട്ടുള്ളത്. രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാതെയും നിഷ്പക്ഷമായി അന്വേഷണം നടത്താതെയുമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകളില്‍ പോലീസ് നീങ്ങുന്നതെന്നാണ് ട്രസ്റ്റിന് വേണ്ടി സിക്രട്ടറി ആര്‍.കെ.പ്രേംദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. ഹരജിയില്‍ വാദം തുടരുന്നതിനിടയിലായിരുന്നു വാക്കാലുള്ള കോടതിയുടെ പരാമര്‍ശം. നിലവില്‍ തലശ്ശേരിയുടെ ചാര്‍ജുള്ള സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ഇ.പ്രേമചന്ദ്രനെ ഹെക്കോടതിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
















