പൊന്‍കുന്നം: പാലാ പൊന്‍കുന്നം റോഡില്‍ അപകടം പതിവായതിനെത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍ നടപടിയെടുത്തു തുടങ്ങി.
കഴിഞ്ഞ ദിവസം കുരുവിക്കൂടിന് സമീപത്ത് ഒരാള്‍ മരിച്ച വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി സിജിഷിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
















