എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്ക് പാര ലീഗല്‍ സര്‍വ്വീസിന്റെ നിയമസഹായ കേന്ദ്രം തുടങ്ങുമെന്ന് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് പറഞ്ഞു. ജനമൈത്രീ പോലീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ വിശുദ്ധി ‘പുണ്യം പൂങ്കാവനം’ എന്ന ശുചീകരണയജ്ഞം എരുമേലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മജിസ്‌ട്രേറ്റ്. പുണ്യം പൂങ്കാവനം പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ അസി. പോലീസ് കമ്മീഷണര്‍ ജി. അശോക് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍, എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബൈജു, മണിമല സിഐ റ്റി.ഡി സുനില്‍കുമാര്‍, എരുമേലി എസ്‌ഐ മനോജ് എം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് മുജീബ് റഹ്മാന്‍,ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ്, പാരാലീഗല്‍ സര്‍വ്വീസ് പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















