പരവൂര്‍: കലയ്‌ക്കോട് ഐശ്വര്യ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒരുസംഘം ആക്രമിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട സമയത്ത് കൂനയില്‍ ജങ്ഷനു സമീപമാണ് സംഭവം. ഇവിടെ ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിരമായി മദ്യപാനികള്‍ തമ്പടിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുകയും ചെയ്യാറുണ്ട്. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഈ സംഘത്തെകുറിച്ച് മുന്‍പും പരാതിപ്പെട്ടതും പരവൂര്‍ പോലീസ് താക്കീത് ചെയ്തിട്ടുമുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടി ആരംഭിക്കുമെന്നും എബിവിപി പരവൂര്‍ നഗര്‍സമിതി അറിയിച്ചു.
















