പത്തനാപുരം: സഹജീവികളുടെ കണ്ണുനീരൊപ്പുന്നവനാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് അഡ്വ.പി.അയിഷാപോറ്റി എംഎല്‍എ. സംസ്ഥാന വനിതാകമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഹിദാ കമാലിന് ഗാന്ധിഭവനില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പി.രാമഭദ്രന്‍ അദ്ധ്യക്ഷനായി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍, നടന്‍ ടി.പി.മാധവന്‍, കലാപ്രേമി ബഷീര്‍ബാബു, എം.ഷേക്പരീത്, ടി.അയൂബ്ഖാന്‍, സീനത്ത് അയൂബ്, എം.ടി ബാബ, കെ.ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















