അമ്പലപ്പുഴ: ദളിത് വിദ്യാര്‍ത്ഥികളുടെ ജാതിസര്‍ട്ടിഫിക്കറ്റ് അമ്പലപ്പുഴ താലൂക്ക് ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുന്നതായി പരാതി. ജാതിസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയാല്‍ മൂന്നുദിവസത്തിനകം നല്‍കണമെന്നാണ് നിയമം. തഹസീല്‍ദാരോട് പരാതിപ്പെട്ടിട്ടും ഇതൊക്കെ ഇങ്ങനെയെ നടക്കൂ എന്നു പറഞ്ഞ് വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതായും ആരോപണം ഉണ്ട്. അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ നിന്ന് ദളിത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സൈക്കിള്‍ അനുവദിച്ചിരുന്നു. ഇത് ലഭിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാണ്. അക്ഷയവഴി അപേക്ഷ നല്‍കിയാല്‍ താമസിക്കുമെന്ന കാരണത്താല്‍ അപേക്ഷകര്‍ താലൂക്ക് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കുകയായിരുന്നു.
















