ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെതിരെയുള്ള കേസിന്റെ വാദം കേള്‍ക്കല്‍ അഴിമതി നിരോധന കോടതി ഡിസംബര്‍ നാലുവരെ നിര്‍ത്തിവെച്ചു. തനിക്കെതിരെയുള്ള കേസുകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണിത്.
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് (എന്‍എബി) ഷെറീഫിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. മകള്‍ മറിയത്തിനും മരുമകന്‍ മുഹമ്മദ് സഫ്ദാറിനുമൊപ്പമാണ് നവാസ് ഷെറീഫ് കോടതിയില്‍ ഹാജരായത്.
















