കൊച്ചി: മട്ടാഞ്ചേരി പള്ളിയറക്കാവ് ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തനം കൊച്ചിന് ദേവസ്വം ബോര്‍ഡ് മരവിപ്പിച്ചു. പി.എല്‍. പ്രദീപ് കുമാര്‍ അദ്ധ്യക്ഷനായ ഉപദേശക സമിതിക്കെതിരേ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെ പല ആരോപണങ്ങള്‍ ഉയര്‍ത്തി ബൈജു. വി. നായര്‍ നല്കിയ പരാതിയിലാണ് നടപടി. വിജിലന്‍സ് അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞു. കേസെടുക്കണമെന്ന വിജലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് സമിതിയുടെ പ്രവര്‍ത്തനം ഡിസംബര്‍ 31 വരെ മരവിപ്പിച്ച് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടത്. ഡിസംബറില്‍ താലപ്പൊലി ഉത്സവം നടത്താന്‍ താല്‍ക്കാലിക ഉത്സവാഘോഷക്കമ്മിറ്റി രൂപീകരിക്കാന്‍ ബോര്‍ഡ് ദേവസ്വം ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: