കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലൂടെ ഭരണഘടനയിലെ സംവരണ തത്വം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു കേരള സാംബവര്‍ സൊസൈറ്റി (കെഎസ്എസ്) പത്രസമ്മേളനത്തില്‍ ആരോപിച്ചു. പിന്നാക്ക വിഭാഗത്തിന് അര്‍ഹതപ്പെട്ട സംവരണ സീറ്റുകളില്‍ നിയമനം നടത്താതെയാണ് ഇപ്പോള്‍ മുന്നാക്ക വിഭാഗത്തിനു സാമ്പത്തിക സംവരണം കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനാ വിരുദ്ധവും പിന്നാക്ക സമുദായങ്ങള്‍ക്കു ദ്രോഹകരവുമായ പ്രഖ്യാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികളായ ബാബു കുന്നത്തൂര്‍, വെണ്ണിക്കുളം മാധവന്, എം.വി. ജയപ്രകാശ്, എം.കെ. ശിവന്‍കുട്ടി, എ.കെ. അയ്യപ്പന്‍കുട്ടി, വി.ആര്. രാമന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: