കൊച്ചി: ക്ഷേത്രങ്ങള്‍ സാമൂഹ്യ സുരക്ഷാ കേന്ദ്രങ്ങളാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു അഭിപ്രായപ്പെട്ടു. കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമരസതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ആദ്ധാത്മിക പുരോഗതിക്കൊപ്പം സാമൂഹിക പുരോഗതിക്കും വേണ്ടി ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കണം. ക്ഷേമ പെന്‍ഷനുകള്‍ വിതരണം നടത്തുന്ന കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റ് സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പി. എ. രവി അദ്ധ്യക്ഷത വഹിച്ചു. സാബു ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രന്, കെ.തങ്കപ്പന്, സി.എസ്സ്. പ്രദീപ്, എം.എസ്സ്. സുമീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: