ആലപ്പുഴ: എന്‍ജിഒ സംഘ് അമ്പലപ്പുഴ താലൂക്ക് സമിതിയംഗവും ജലഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷനിലെ ജീവനക്കാരനുമായ സി.ടി. ആദര്‍ശിന്റെ വീടിനു നേരെ അക്രമം.
ബോട്ട് മാസ്റ്റര്‍ സുനില്കുമാര്‍, കൈനകരി പ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രി പത്തുണിയോടെയാണ് അക്രമിച്ചത്. ആദര്‍ശിന്റെ അമ്മ പ്രമീള ചന്ദ്രദാസിനെ ഉപദ്രവിക്കുകയും ആദര്‍ശിന്റെ ഭാര്യയെ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തില്‍ എന്‍ജിഒ സംഘ് അമ്പലപ്പുഴ താലൂക്ക് സമിതി പ്രതിഷേധിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ടി.എസ്. സുനില്‍കുമാറിനെതിരെ ജലഗതാഗത വകുപ്പുതല നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ഉഷാദേവി അദ്ധ്യക്ഷയായി.
ജില്ലാ ജോ. സെക്രട്ടറി ഷിനില്‍കുമാര്‍, കെ.മധു, കരുണാകരന്‍, കെ.ആര്‍. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ജിഓ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് ആശുപത്രിയിലെത്തി പരിക്കേറ്റ അമ്മയെ സന്ദര്‍ശിച്ചു.
















