ഹരിപ്പാട്: ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തില്‍ ഗീതാജ്ഞാന പ്രബോധനയാത്രയ്‌ക്ക് സ്വീകരണം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന ആദ്ധ്യാത്മിക സമ്മേളനം അസി. ദേവസ്വം കമ്മീഷണര്‍ പി.കെ. മുരളീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് ജില്ലാ കോഓഡിനേറ്റര്‍ ദീഷ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ചു.
















