ചേര്‍ത്തല: ബിഡിജെഎസിനും ആര്‍എസ്എസിനും എതിരെ കടക്കരപ്പള്ളിയില്‍ വ്യാജ നോട്ടീസ്. പട്ടണക്കാട് പോലീസില്‍ പരാതി നല്‍കി. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിന്റെയും സിപിഎം മുന്‍ പ്രാദേശിക നേതാവ് പി.എം. വിദ്യാധരന്റെയും പേരിലാണ് നോട്ടീസ് ഇറങ്ങിയിരിക്കുന്നത്. ബിജെപി, ബിഡിജെഎസ് സഖ്യത്തില്‍ നിന്നും രാജിവെച്ച് സിപിഐയില്‍ ചേരുന്നുവെന്നാണ് നോട്ടീസിലൂടെ പ്രചരിപ്പിച്ചത്.
ഇതിനെതിരെയാണ് ഇരുവരും ചേര്‍ന്ന്് പരാതി നല്‍കിയത്. വ്യക്തി, രാഷ്‌ട്രീയ വിരോധം തീര്‍ക്കുന്നതിനായാണ് വ്യാജനോട്ടീസ് പ്രചരിപ്പിച്ചതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
















