വൈക്കം: വൈക്കം ടൗണ്‍ സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവക്ഷേത്രത്തിലേക്ക് നടത്തിയ കലവാഴപ്പുറപ്പാടും താലപ്പെലിയും ഭക്തി സാന്ദ്രമായി.
വൈകിട്ട് 4 മണിക്ക് വടക്കേനട നാഗമ്പൂഴിമന കൊച്ചുഭഗവതി ക്ഷേത്രത്തില്‍ നിന്ന് പഞ്ചവാദ്യം,ചെണ്ടമേളം,മയിലാട്ടം എന്നിവയുടെ ആകമ്പടിയോടെ പൂത്താലമേന്തിയ വനിതകളുടെയും ബാലികമാരുടെയും അകമ്പടിയോടെയാണ് കുലവാഴപ്പുറപ്പാട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയത്. ദീപാരാധനയ്‌ക്ക് ശേഷം കുലവാഴകളും,കരിക്കിന്‍കുലകളും താലവും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
തുടര്‍ന്ന് കുലകളും,കരിക്കിന്‍ കുലകളും കൊണ്ട് ക്ഷേത്രം അലങ്കരിച്ചു.ഒന്നും,രണ്ടും ഉത്സവദിവസങ്ങളിലെ അഹസ്സും,പ്രാതലും എന്‍എസ്എസ് വകയയാണ് നടത്തുന്നത്.
കൊടിയേറ്റ് അറിയിപ്പ് നടത്തി
വൈക്കം: വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിനു മുന്നോടിയായുള്ള പൗരാണിക ചടങ്ങായ കൊടിയേറ്റ് അറിയിപ്പ് നടത്തി.
കൊടിയേറ്റിന്റെ മുഹൂര്‍ത്തം അറിയിക്കാന്‍ ഊരായ്‌മക്കാരായ ഇല്ലങ്ങളിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ആനപ്പുറത്ത് ചെന്ന് കൊടിയേറ്റിന്റെ മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ചറിയിക്കണമെന്നാണ് ചട്ടം. രാവിലെ ചമയങ്ങളണിയാതെ ഭസ്മക്കുറി ചാര്‍ത്തിയ ആനപ്പുറത്ത് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ദേവനനോട് അനുവാദം വാങ്ങിയാണ് കൊടിയേറ്റ് അറിയിപ്പിന് നടത്തിയത്. കൊടിയേറ്റ് അറിയിപ്പിന് പോകാനുള്ള പരമ്പരാഗതമായ അവകാശം വടക്കേടത്ത് മൂസത് കുടുംബത്തിനാണ്. ഓലക്കുട ചൂടി രണ്ടാംമുണ്ടും ധരിച്ച് പൗരാണിക തനിമയോടെയാണ് മൂസത് കൊടിയേറ്റ് അറിയിപ്പിന് പുറപ്പെടുന്നത്. ആദ്യം പെരുമ്പള്ളിയാഴത്ത് മനയിലും പിന്നീട് ഇണ്ടംതുരുത്തി മനയിലും തുടര്‍ന്ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റ് അറിയിച്ചു. ഉദയനാപുരം ക്ഷേത്രത്തില്‍ നടയിലെ മണി അടിച്ചശേഷമാണ് മുഹൂര്‍ത്തക്കുറിമാനം വായിച്ചത്.
















