കോട്ടയം: മാലിന്യവും ദുര്‍ഗന്ധവും നാഗമ്പടം ബസ്സ് സ്റ്റാന്റിനെ ദുരിത പൂര്‍ണ്ണമാക്കുന്നു. ബസ്സ് സ്റ്റാന്റിന് സമീപത്തു കൂടിയുള്ള അഴുക്കു ചാലില്‍ വന്നടിയുന്ന മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. റെയിവേ സ്റ്റേഷനിലെ മാലിന്യവും ഇവിടേയ്‌ക്കാണ് എത്തുന്നത്. അഴുക്കുചാലില്‍ മാലിന്യം കുന്നുകൂടിയതോടെ ഈച്ചകളുടെയും കൊതുകുകളുടെയും പ്രാണികളുടെയും അവാസകേന്ദ്രമായി മാറി. ഇതിനു സമീപമാണ് സ്റ്റാന്റിനുള്ളിലെ പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയില്ല.ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് ബസ്സ് സ്റ്റാന്റില്‍ എത്തുന്നത്. ഓട വൃത്തിയാക്കുന്നതിനോ അഴുക്കുചാലില്‍ വന്നടിഞ്ഞ മാലിന്യം നീക്കം ചെയ്യുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ ദുരവസ്ഥ ഇന്നോയിന്നലയോ തുടങ്ങിയതല്ല വര്‍ഷങ്ങളായെന്നാണ് യാത്രക്കാരുടെ പരാതി.
















