പയ്യന്നുര്‍: കലോത്സവ നഗരിയിലെ കൊടുംചൂടില്‍ ദാഹിച്ച് വലഞ്ഞ് വരുന്നവര്‍ക്ക് ഔഷധ കൂട്ടുകള്‍ നിറച്ച ഇളം ചൂടുവെള്ളം നല്കി പുറച്ചേരി കേശവ തീരം ആയുര്‍വ്വേദഗ്രാമം പ്രവര്‍ത്തകര്‍ പ്രശംസ പിടിച്ചുപറ്റി. പതിമുകം, ചുക്ക്, നന്നാറി, ജീരകം തുടങ്ങിയ മരുന്നുകള്‍ ചേര്‍ന്ന് നഗരിയില്‍ തന്നെ തയ്യാറാക്കുന്ന ദാഹജലം വിവിധ വേദിക്കരികില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിലുടെയാണ് വിതരണം ചെയ്യുന്നത്. കേശവ തീരം എം.ഡി. വെതിരമന വിഷ്ണു നമ്പൂതിരിയുടെ നേതൃത്യത്തില്‍ പത്തോളം പേരാണ് ദാഹജല വിതരണം നടത്തുന്നത്.
















