കണ്ണൂര്‍: എച്ച്‌ഐവി ബാധ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഊരു വിലക്ക് നേരിടുന്ന അങ്കണവാടി ജീവനക്കാരിക്ക് പകരം തല്‍ക്കാലികമായി പുതിയ ആളെ നിയമിക്കാന്‍ അധികൃതരുടെ നീക്കം. അങ്കണവാടിയിലെ ഹെല്‍പ്പറായി ജീവനക്കാരിക്കാണ് എച്ച്‌ഐവി ബാധയുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഊരുവിലക്ക് നേരിടേണ്ടി വന്നത്. ഇവരെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന് രണ്ട് വര്‍ഷം മുമ്പ് എയ്ഡ്‌സ് രോഗം കണ്ടെത്തിയിരുന്നു. ഈ വിവരം പുറത്ത് വന്നതോടെയാണ് ഇവര്‍ക്ക് അപ്രഖ്യാപിത വിലക്ക് വന്നത്.അങ്കണ വാടിയിലെ ഹെല്‍പ്പറായ ഇവരായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ രക്ഷിതാക്കള്‍ കുട്ടികളെ അങ്കണവാടിയില്‍ അയക്കാതായതോടെ ഫലത്തില്‍ അങ്കണവാടി അടച്ച് പൂട്ടിയ നിലയിലാണ്.
അങ്കണവാടിയില്‍ താല്‍ക്കാലികമായി ഭക്ഷണം പാചകം ചെയ്യാന്‍ ഒരാളെ നിര്‍ത്തിയ ശേഷം ഇവരെ മേല്‍ നോട്ടത്തിന് നിര്‍ത്താമെന്നാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ എയ്ഡ്‌സ് രോഗം സ്ഥിരീകരിക്കാതെ ഊരുവിലക്ക് നേരിടുന്ന ജീവനക്കാരിയെ ഫലത്തില്‍ അധികൃതരും അകറ്റി നിര്‍ത്തുന്നതിന് തുല്ല്യമാണ് നിലവിലെ തീരുമാനം. ജീവനക്കാരിക്ക് അസുഖം സ്ഥിരീകരിക്കുകയാണങ്കില്‍ പുനരധിവാസത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നാണ് സ്ഥലം എംല്‍എയുടെ വിശദീകരണം. രോഗം സ്ഥിരികിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പ്രതികരിച്ചത്. എന്നാല്‍ പ്രദേശ വാസികളെ ബോധവല്‍ക്കരിക്കുന്നതിനു പകരം ജീവനക്കാരിയെ മാറ്റിനിര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
















