മാഹി: തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ മാഹിയിലും ആരംഭിച്ചു. ഈസ്റ്റ് പള്ളൂരിലെ ചില ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തി ആരംഭിച്ചത്. 4 പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു ശേഷമാണ് ബൈപ്പാസ് പദ്ധതിക്ക് മാഹിയില്‍ തുടക്കമായത്. പെരുമ്പാവൂരിവലെയും മുംബൈയിലെയും നിര്‍മ്മാണ കമ്പനികളാണ് ബൈപ്പാസിന്റെ പ്രവര്‍ത്തികള്‍ നടത്തുന്നത്. 45 മീറ്റര്‍ വീതിയില്‍ നാല്‌വരി പാതയാണ് നിര്‍മ്മിക്കുക.
അഴിയൂരില്‍ നിന്നും എന്‍എച്ച് 47ല്‍ നിന്നും മുഴപ്പിലങ്ങാട് എത്താന്‍ ഇപ്പോള്‍ ഒരുമണിക്കൂറിലേറെ സമയം എടുക്കുന്ന സമയത്ത് പാതയാഥാര്‍ത്ഥമായാല്‍ ഇത് 20മിനിറ്റ് മതിയാകും.തലശ്ശേരി മാഹി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്ന മാഹിയിലെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുകയായ 94.79 കോടി രൂപ അടുത്ത ദിവസം തന്നെ ബാങ്കില്‍ നിക്ഷേപിക്കും. മാഹി മേഖലയില്‍ 2.5 കിലോമീറ്റര്‍ദൂരമാണ് പാദ കടന്നുപോകുന്നത്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തില്‍ മാഹി, എരഞ്ഞോളി, ധര്‍മ്മടം പുഴകളില്‍ നിര്‍മ്മിക്കേണ്ടതുണ്ട്. കരാര്‍വ്യവസ്ഥയനുസരിച്ച് 30 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കി വാഹനങ്ങള്‍ക്ക് തുറന്നുകൊടുക്കണം. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ മുഴപ്പിലങ്ങാട്, ധര്‍മ്മടം, എരഞ്ഞോളി, കോടിയേരി, ചൊക്ലി, അഴിയൂര്‍, പള്ളൂര്‍, ഈസ്റ്റ് പള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ വികസനത്തിന് സാധ്യതയേറെയാണ്.അഴിയൂരിലെ സ്ഥലമെടുപ്പ് മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. 81366 കോടി രൂപയുടെ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
















