ആലക്കോട്: കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ അതിപ്രസരം സഹകരണ മേഖലകളെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്ര കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.സി.മോഹനന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ആലക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിച്ച അരങ്ങം അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം (ആല്‍ക്കോസ്) പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ മാത്രമേ നടക്കുന്നുള്ളൂ. പത്ത് ശതമാനം പോലും അംഗങ്ങളില്ലാത്ത സംസ്ഥാന ഭരണകക്ഷിയിലെ രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇത്തരത്തില്‍ ചില ബാങ്കുകള്‍ പിടിച്ചെടുക്കുന്നത്. ഇതുമൂലം ബാങ്കുകളിലെ നിക്ഷേപങ്ങളും ഇടപാടുകളും കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ സഹകരണ മേഖലയുടെ വളര്‍ച്ച അസൂയാവഹമാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ സഹകരണ മേഖല നല്‍കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണെന്നും ഇവിടങ്ങളിലൊന്നും കേരളത്തിലേതുപോലെയുള്ള രഷ്‌ട്രീയ ചേരിതിരുവുകളോ മാറിമാറി കേരളം ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിടിച്ചെടുക്കല്‍ തന്ത്രങ്ങളോ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് എം.ജി.ജയേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് നടത്തി. സഹകരണ വകുപ്പ് എആര്‍ ശശിധരന്‍ കാട്ടൂര്‍ നിക്ഷേപ സ്വീകരണവും ആലക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗിരിജാമണി ടീച്ചര്‍ ആദ്യ വായ്‌പാ വിതരണ ഉദ്ഘാടനവും റിട്ട.അസി.ഡയറക്ടര്‍ പി.കെ.മോഹനന്‍ ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി.തമ്പാന്‍ കര്‍ഷക സേവന കേന്ദ്രം ഉദ്ഘാടനവും ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. സഹകാര്‍ ഭാരതി മേഖലാ സെക്രട്ടറി സി.വി.വിജയന്‍ മാസ്റ്റര്‍, ഡെന്നീസ് വാഴവളപ്പില്‍, സി.വി.വാസു, എം.പി.രഘുകുമാര്‍, സുകുമാരന്‍നായര്‍ വടക്കനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.സംഘം വൈസ് പ്രസിഡണ്ട് അജിത്ത രാമവര്‍മ്മ സ്വാഗതവും ഡയറക്ടര്‍ജിയോ കുര്യാച്ചന്‍ നന്ദിയും പറഞ്ഞു. ബിജെപി മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















