വാണിയംകുളം:വാണിയംകുളം പഞ്ചായത്തിലെ പനയൂര്‍ പ്രദേശത്തെ നിരവധി സിപിഐഎം പ്രവര്‍ത്തകരും കുടുംബങ്ങളും ബിജെപിയില്‍ ചേര്‍ന്നു.ബിജെപിയുടെ പനയൂര്‍ അയോദ്ധ്യ നഗറില്‍ നടന്ന ബൂത്ത് സമ്മേളത്തില്‍ സിപിഎം വിട്ട് വന്ന കുടുംബങ്ങളെയും പ്രവര്‍ത്തകരെയും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എ.പി.പ്രസാദ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സമ്മേളനം ചെര്‍പ്പുളശ്ശേരി കൗണ്‍സിലര്‍ പി.ജയന് മാസ്റ്റര്‍ തൂത ഉത്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് മുരളി എന്‍.ജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ്,പഞ്ചായത്ത് സെക്രട്ടറി യു.കിഷോര്‍ കുമാര്‍,യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ സനോജ് കെ,വാണിയംകുളം മഹിളാ മോര്‍ച്ച പ്രസിഡന്റ്ഗീതാ സി.ആര്,എം.പി.ഭരതന്,മധവനുണ്ണി മധു,സുധീഷ്കുമാര്‍,യു.പി.ദേവദാസ്,ചെമ്പ്ര രാധാകൃഷ്ണന്,ടി.ബാബുരാജ് മിനിപടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: