പാലക്കാട്:അകത്തേത്തറ-പുതുപ്പരിയാരം പഞ്ചായത്തുകളിലെ പതിനായിരങ്ങള്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചിരുന്ന കരിപ്പാലിത്തോട് ക്വാറി മാഫിയകള്‍ കൈയേറിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് പാലക്കാട് മൈനര്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ധോണി,മായാപുരം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കരിപ്പാലിത്തോടാണ് റോയല്‍ ക്രഷര്‍ എന്ന പേരില്‍ ക്വാറിമാഫിയ മണ്ണിട്ടു മൂടി ഒഴുക്കിന്റെ ഗതിമാറ്റിയത്.
ഇതിന്റെ ഉത്ഭവ സ്ഥാനം ക്വാറിക്കകത്താണ്.ഉത്ഭവ സ്ഥാനത്ത് നിന്നും ഭീമന് കോണ്‍ക്രീറ്റ് പൈപ്പുകളിട്ട് മുകളില്‍ മണ്ണിട്ടാണ് നികത്തിയിട്ടുള്ളത്.രാത്രി കാലങ്ങളിലാണ് വലിയ പൈപ്പുകള്‍ ഇവിടെക്ക് കൊണ്ടു വരുന്നത്.എന്നാല്‍ പൈപ്പ് സ്ഥാപിക്കുന്നതിന് യാതൊരുവിധ അനുമതിയും വാങ്ങിയിട്ടില്ല.ഇരുന്നൂറ് മീറ്ററോളം നീളം വരും ഇവക്ക്.മൂന്നടിയോളം വ്യാസമുളള പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
വെള്ളം കടത്തി വിടുന്നതിനുള്ള സൗകര്യത്തിനായാണത്രെ ഇത്രയും വലിയ പൈപ്പുകള്‍ ക്വാറിയുടമ സ്ഥാപിച്ചിട്ടുള്ളത്.ഇക്കാര്യത്തെക്കുറിച്ച് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ഉടമ സമ്മതിച്ചു.ഇറിഗേഷന്‍ വകുപ്പ് ഓവര്‍സിയര്‍ ഫറൂഖാണ് സംഭവം അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയത്.വിവരങ്ങള്‍ വിശദമായി ആരാഞ്ഞിരുന്നു.നേരത്തെ തോടുണ്ടായിരുന്നതും അതിലൂടെ വെള്ളം വന്നിരുന്നതുമായ കാര്യങ്ങള്‍ കര്‍ഷകര്‍ ഓവര്‍സിയറുടെ ശ്രദ്ധയില്‍പെടുത്തി.
നിരവധി ഏക്കര്‍ സ്ഥലത്തെ കൃഷിയാണ്.ഈ വെള്ളത്തെ ആശ്രയിച്ച് ചെയ്തിരുന്നത്.അതെ സമയം തോട് മണ്ണിട്ട് മൂടിയതോടെ കൃഷിയും അവതാളത്തിലായി സംഭവത്തില്‍ വില്ലേജ് അധികൃതരുടെ മൗനവും അവര്‍ വിശദീകരിച്ചു.സിപിഎം ഭരിക്കുന്ന അകത്തേത്തറ,പുതിപ്പരിയാരം പഞ്ചായത്തുകളും ക്വാറി മാഫിയക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.ക്വാറിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍പോലും പുറത്തുന്നിന്നുള്ളവരാണ്.അതിനാല്‍ ഇതിനകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാറില്ല.
ബിജെപിയുടെ ഇടപെടലാണ് ക്രഷറി മാഫിയയുടെ പ്രവര്‍ത്തനം പുറത്തുവരാനുള്ള കാരണം.ഇടതു-വലതു മുന്നണികളുടെ പിന്തുണയും ക്വാറി മാഫിയക്കുണ്ട്.കുടിവെള്ളവും കൃഷിയും അവതാളത്തിലാക്കുന്ന ഏക്കര്‍ക്കണക്കിന് സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനധികൃത ക്വാറിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: