ശാസ്ത്രീയ നാമം: Trigonella foenum-graecum
സംസ്കൃതം: ഗന്ധഫാല, വല്ലരി, കുഞ്ചിക
തമിഴ്: ഉലുവം
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം കാണാം. കാട്ടുലുവ, നാട്ടുലുവ എന്നിങ്ങനെ രണ്ട് തരമുണ്ട്. ഔഷധപ്രയോഗങ്ങള്‍: നാട്ടുലുവ മുളപ്പിച്ച് തളിരില ദിവസവും 5 ഗ്രാം വീതം ചവച്ചരച്ച് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. മസാലയിലും അച്ചാറുകളിലും ധാരാളമായി ഉപയോഗിക്കുന്നു.
വാതം കൊണ്ടുള്ള നീരുവരുമ്പോള്‍ ഉലുവ നെയ്യിലോ ആവണക്കെണ്ണയിലോ വറുത്ത് ചെറുചൂടോടെ കിഴിവയ്ക്കുന്നത് നല്ലതാണ്. വയനാടന്‍ വനത്തിലെ പാറക്കെട്ടുകളിലാണ് കാട്ടുലുവ ധാരാളമായി കണ്ടുവരുന്നത്. ഒരു കിലോ കാട്ടുലുവ പത്ത് ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് രണ്ടര ലിറ്ററായി വറ്റിച്ച് രണ്ടര ലിറ്റര്‍ ശുദ്ധിചെയ്ത വേപ്പെണ്ണയും ചേര്‍ത്ത് 50 ഗ്രാം കാട്ടുലുവയും 50 ഗ്രാം കാട്ടുമഞ്ഞളും അരച്ച്( കല്ക്കം) ചേര്‍ത്ത് 10 ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ തൈലം കാച്ചുക.
ഇത് അരിച്ച് വെറുംവയറ്റില്‍ 10 തുള്ളി വീതം 90 ദിവസം സേവിക്കുക. മലബന്ധവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞുകിട്ടും. ഈ ഔഷധം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനായി മറ്റുമരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍, പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം മാത്രമേ മറ്റുമരുന്നുകള്‍ ഉപയോഗിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: