ആലപ്പുഴ: തോണ്ടന്‍കുളങ്ങര വാര്‍ഡിലെ ആലപ്പുഴ നഗരസഭ ഗ്യാസ് ക്രിമിറ്റോറിയം (ചാത്തനാട് ശ്മശാനം)കാട് പിടിച്ച് നശിക്കുന്നു. മൂന്നേക്കറോളം വിസ്തീര്‍ണമുള്ള ശ്മശാനം പൂര്‍ണമായും കാടുംപടലും പിടിച്ചു ഇഴജന്തു ക്കളുടെ വിഹാരകേന്ദ്രമായി കിടക്കുകയാണ്.
മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി അനേകം പേരാണ് ഇവിടെ എത്താറുള്ളത്. പടര്‍പ്പുകള്‍ക്കിടയില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നു.് സ്ഥലം വൃത്തിയായിക്കിടക്കാന്‍ പുല്ലുപിടിച്ചു കിടക്കുന്നയിടങ്ങളില്‍ കൃഷി ആരംഭിക്കുകയോ പൂന്തോട്ടമായി മാറ്റുകയോ ചെയ്യണമെന്ന് ആവശ്യം ഉയരുന്നു.
കുറ്റിച്ചെടികളും പടര്‍പ്പും നിറഞ്ഞ സ്ഥലം വൃത്തിയാക്കിയിടാത്തതു ന്യായീകരിക്കാനെന്ന വിധം ‘വനം ഒരു ധനം’ എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇവിടം മയക്കുമരുന്ന് മാഫിയകളും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്.
സ്ഥലം വൃത്തിയാക്കിയിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
















