ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളും വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. തത്തംപളളി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ ഹൈടെക് ക്ലാസ് സമര്‍പ്പണവും ടാലന്റ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടാലന്റ് പരിശീലന പരിപാടിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു നടമുഖത്തെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റോജി വല്ലയില്‍, പിടിഎ പ്രസി. കെ. രാമചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ജോസിമ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
















