പാനൂര്‍: കഴിഞ്ഞ ദിവസം വള്ളങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംജിത്തിനു നേരെ സിപിഎം നടത്തിയത് നാലാമത്തെ വധശ്രമം. പാത്തിപാലം, വരപ്ര എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം പാട്യം കൊട്ടയോടിയില്‍ നിന്നും കുനുമ്മലിലെ ശ്യാംജിത്തിനെ സിപിഎം അക്രമികള്‍ വകവരുത്താന്‍ ശ്രമിച്ചിരുന്നു. കൂത്തുപറമ്പില്‍ നിന്നും ബൈക്കില്‍ പാനൂരിലേക്ക് വരികയായിരുന്ന ശ്യാംജിത്തിനെ ബൈക്ക് തടഞ്ഞ് കൊട്ടയോടിയില്‍ നിന്നും വധിക്കാന്‍ ശ്രമിച്ചെങ്കിലും, ഒരു വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു ശ്യാംജിത്ത്. ഇന്നലെയും നിശ്ചയധാര്‍ഢ്യവും ഭാഗ്യവും കൊണ്ടാണ് ഈ യുവാവ് സിപിഎം കൊലകത്തിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.
















