ഇരിട്ടി: ഇരിട്ടി നളന്ദ കലാസാഹിത്യവേദി പ്രതിമാസ സാഹിത്യ സര്‍ഗ്ഗസംഗമവും പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും നടത്തി. നളന്ദ പ്രസിഡണ്ട് മുസ്തഫ കീത്തടത്ത് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകനായ എം.സി.വിനോദ് മട്ടന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുനത്തിലിന്റ കൃതികള്‍ എന്ന വിഷയത്തില്‍ കെ.ടി.രാധാകഷന്‍ കൂടാളി സംസാരിച്ചു. രാധാകൃഷ്ണന്‍ കീഴുര്‍, ഹനീഫ ഇരിട്ടി, ഷാജു പാറക്കല്‍ എന്നിവര്‍ പുനത്തിലിന്റെ സ്മാരകശിലകള്‍, ജീവച്ഛവങ്ങള്‍, മലമുകളിലെ അബ്ദുള്ള എന്നീ കൃതികളുടെ ആസ്വാദനം പങ്കുവെച്ചു. അജയന്‍ കരിയാല്‍, ഡോ.കുട്ടപ്പന്‍, മുഹമ്മദ് ഇരിട്ടി, ബാബു പുന്നാട്, രാജി അരവിന്ദ്, വിജയന്‍ വിളമന, സുരേന്ദ്രന്‍, മണി പന്നിയോടന്‍,അശ്വനന്ദ തുടങ്ങിയവര്‍ സര്‍ഗ്ഗസംഗമത്തില്‍ രചനകള്‍ അവതരിപ്പിച്ചു. രാംദാസ് ഇരിട്ടി സംവിധാനം ചെയ്ത റൊമാന്റിക് ഹൊറര്‍ ആല്‍ബത്തിന്റെ പ്രദര്‍ശനവും നടന്നു. നളന്ദ സെക്രട്ടറി രാധാകൃഷണന്‍ കീഴൂര്‍ സ്വാഗതവും രാജി അരവിന്ദ് നന്ദിയും പറഞ്ഞു.















