ഇരിട്ടി: കേരളത്തിലെ സംഘടിത വ്യാപാരി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും സംസ്ഥാന പ്രസിഡന്റുമായ ഹസ്സന്‍കോയക്കും സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കും ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് നേതാക്കളെ പയഞ്ചേരിമുക്കില്‍ നിന്നും തുറന്ന വാഹനത്തില്‍ ഇരിട്ടിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍.കുഞ്ഞിമൂസഹാജി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ മുഖ്യാതിഥിയായിരിക്കും. ഇരിട്ടിയിലെ പഴയകാല വ്യാപാരികളെയും വ്യാപാരമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളേയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പ്രശസ്ത സിനിമാ, സീരിയല്‍ താരം മട്ടന്നൂര്‍ ശിവദാസും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും.
പത്രസമ്മേളനത്തില്‍ വ്യാപാരി നേതാക്കളായ എന്‍.കുഞ്ഞിമൂസഹാജി, പി.കെ.മുസ്തഫ, മോഹന്‍രാജ്, ലാവണ്യ നാരായണന്‍, എ.റഫീഖ്, പി.സി.ചന്ദ്രമോഹന്‍, പി.ഗഫൂര്‍, ഗിരീഷ്, വി.എം. ഖാലിദ്, കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
















