മങ്കട: മങ്കട ഗ്രാമപഞ്ചായത്തിനെ സ്ത്രീ സൗഹൃദ പഞ്ചായത്തായും വയോജന സൗഹൃദ പഞ്ചായത്തായും കാര്‍ബന്‍ ന്യൂട്രല്‍ പഞ്ചാത്തായും ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10ന് മങ്കട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി പ്രഖ്യാപനം നടത്തും. ഇതോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ അജിത് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് രമണി, വൈസ് പ്രസിഡന്റ് പി. കെ. അബ്ബാസ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: