ചേര്‍ത്തല: കയര്‍ ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാത്ത പക്ഷം ഡിസംബര്‍ ഒന്നു മുതല്‍ കയര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ച് ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കാന്‍ ചേര്‍ത്തല, മുഹമ്മ ചെറുകിട കയര്‍ഫാക്ടറി ഓണേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. കയര്‍ ഫെഡ് ഉല്‍പ്പാദന മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കയറിന് അമിത വില ഈടാക്കുന്നത് തടയുക, കയര്‍ ഉല്‍പ്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വുഡ്‌ലാന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.പി. ബിനു അദ്ധ്യക്ഷനായി. സന്തോഷ്, സഹജലാല്‍, ബി. സജിമോന്‍, അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.
















