കല്‍പ്പറ്റ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.
ചൂരല്‍മല സ്വദേശികളായ വിന്‍സന്റ് ശാന്ത ദമ്പതികളുടെ മകനായ സന്തോഷ് (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുട്ടില്‍ ടൗണില്‍ വെച്ച് സന്തോഷും സുഹൃത്ത് രജീഷും സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രജീഷിന്റെ കാലിന് പരുക്കേറ്റതിനാല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സന്തോഷ് നിര്‍മ്മാണ തൊഴിലാളിയാണ്.ഭാര്യ: റീന മക്കള്‍: അമര്‍ജിത്ത്, അമരന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: